ക്ഷേത്രത്തിന് മുന്നില്‍ കടല്‍ 75 അടി ഉള്‍വലിഞ്ഞു ; തെളിഞ്ഞത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തകര്‍ന്ന പുരാതന കല്‍വിഗ്രഹങ്ങള്‍,

ക്ഷേത്രത്തിന് മുന്നില്‍ കടല്‍ 75 അടി ഉള്‍വലിഞ്ഞു ; തെളിഞ്ഞത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തകര്‍ന്ന പുരാതന കല്‍വിഗ്രഹങ്ങള്‍,

മധുര : തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കടല്‍ പിന്നോട്ട് മാറിയതോടെ തെളിഞ്ഞ് വന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍ വിഗ്രഹങ്ങള്‍
ഇന്ന് രാവിലെ 75 അടിയോളമാണ് കടല്‍ പിന്നിലേയ്‌ക്ക് മാറിയത്.

ഇതോടെയാണ് പായല്‍ മൂടിയ പാറക്കെട്ടുകളും തകർന്ന നിലയിലുള്ള നിരവധി പുരാതന കല്‍വിഗ്രഹങ്ങളും പുറത്തുവന്നത് . ക്ഷേത്രത്തിന് സമീപമുള്ള സെല്‍വ തീർത്ഥം പ്രദേശം വരെ ഏകദേശം 75 അടിയോളം ദൂരത്തിലാണ് കടല്‍വെള്ളം പിന്നോട്ട് മാറിയത്. കടല്‍വെള്ളം ഉള്‍വലിഞ്ഞതോടെ തീരത്തോട് ചേർന്ന് വെള്ളത്തിനടിയിലായിരുന്ന പാറകള്‍ ദൃശ്യമായി. 

തെക്കൻ തമിഴ്‌നാട്ടില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ സംഭവം. പാറകള്‍ക്കിടയില്‍ തകർന്ന നിലയിലുള്ള നിരവധി കല്‍വിഗ്രഹങ്ങളും കണ്ടെത്തിയത് ക്ഷേത്രത്തിലെത്തിയ ഭക്തരില്‍ വലിയ കൗതുകമുണർത്തി.

ക്ഷേത്ര തീരത്തെ കടല്‍ ഇടയ്‌ക്കിടെ ഉള്‍വലിയുന്നതും ശക്തമാകുന്നതും പതിവാണ്. വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന്, ഈ പുരാതന കല്‍വിഗ്രഹങ്ങളില്‍ കൃത്യമായ പരിശോധന നടത്താനും അവ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്തർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network