ന്യൂഡല്‍ഹി: വോട്ടർപട്ടിക പരിഷ്‌കരണത്തെക്കുറിച്ച് (എസ്.ഐ.ആർ) ജനങ്ങളോട് നേരിട്ട് സംവദിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ദേശീയ പദയാത്രയ്ക്ക് ഇന്നുതുടക്കം.
ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ നിന്ന് ചാന്ദ്നി ചൗക്കിലേക്ക് യാത്ര നയിച്ച് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കം കുറിയ്ക്കും. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും എസ്.ഐ.ആറിനെക്കുറിച്ച് വിശദീകരിക്കാനും രാജ്യവ്യാപകമായി പൊതുയോഗങ്ങളും വാർത്താസമ്മേളനങ്ങളുമുള്‍പ്പെടെ സംഘടിപ്പിക്കും.നവംബർ 30 വരെ നടക്കുന്ന പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതൃത്വം നല്‍കും. 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക" എന്നതാണ് മുദ്രാവാക്യം.
നവംബർ ഒന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിലും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഷിംലയിലും പദയാത്ര നയിക്കും. രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെ പദയാത്രയില്‍ പങ്കെടുക്കും. ഈ പരിപാടിയില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ചിന് ഹരിയാനയിലെ കർണാലിലും അമിത് ഷായെത്തും. കേന്ദ്രമന്ത്രി മനോഹർ ലാല്‍ ഖട്ടറും പങ്കെടുക്കും. മദ്ധ്യപ്രദേശിലെ പദയാത്രയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തേക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഓരോയിടത്തും 10,000 പേർ
രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പദയാത്ര സംഘടിപ്പിച്ച് ഓരോ പരിപാടിയിലും പതിനായിരം പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. തരുണ്‍ ചുഗ്, ഭൂപേന്ദർ യാദവ്, ഹരീഷ് ദ്വിവേദി, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്കാണ് ഏകോപനച്ചുമതല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.