ടെല്‍ അവീവ്: വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന് രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു പറഞ്ഞു. ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിലാണ് സംഭവം. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്പ്പെടുത്താന്‍ സാധിച്ചു.അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു.
വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.' -നെതന്യാഹു എക്സില്‍ കുറിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
സൈപ്രസിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഇന്ത്യന്‍ പൈലറ്റിനെയും അക്രമിയെ തടയാന്‍ സഹായിച്ച യാത്രക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തി. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാറിന് വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്.
മുന്‍പ് സ്പൈസ് ജെറ്റില്‍ 10 വര്‍ഷത്തോളം സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്ളൈദുബായില്‍ ചേര്‍ന്നത്. ബോയിങ് 737 വിമാനങ്ങളില്‍ 9,750 മണിക്കൂറിലധികം വിമാന ഓപ്പറേഷന് പരിചയം അദ്ദേഹത്തിനുണ്ട്. നിലവില്‍ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.