, ചൂരല്‍മല ദുരന്തം: വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ 15നകം സജ്ജമാക്കും ഒടുവില്‍ അറിയിപ്പുമായി സര്‍ക്കാര്‍,

, ചൂരല്‍മല ദുരന്തം: വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ 15നകം സജ്ജമാക്കും ഒടുവില്‍ അറിയിപ്പുമായി സര്‍ക്കാര്‍,

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ.

ടൗണ്‍ഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനില്‍കുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിർമാണം പൂർത്തിയാകുന്ന വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നല്‍കി. വീടുകള്‍ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവില്‍ നല്‍കിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.

കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങള്‍ ലഭ്യമാക്കാൻ ഡിഡിഎംഎ യ്ക്ക് നിർദേശം നല്‍കി. കർഷകർക്കും വ്യാപാരികള്‍ക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തില്‍ കൈമാറും. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകള്‍ കൈമാറാൻ വൈകുന്നതില്‍ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്ത ബാധിതർ ടൗണ്‍ഷിപ്പില്‍ എത്തിയാണ് പ്രതിഷേധിച്ചത്. 

സെപ്റ്റംബർ അവസാനം വീടുകള്‍ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നറുക്കെടുപ്പ് പോലും നടത്തിയിട്ടില്ല. ഇതോടെയാണ് അതിജീവിതർ പ്രതിഷേധവുമായി എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !