വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകൻ ഡൊണാള്‍ഡ് ട്രംപ് ജൂനിയർ ഇറാൻ യുദ്ധത്തില്‍ തനിക്കുള്ള എതിർപ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്.
ഡൊണാള്‍ഡ് ട്രംപ് ജൂനിയറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാള്‍ഡ് ട്രംപ് ജൂനിയർ ശക്തമായി എതിർത്തിരുന്നതായാണ് റിപ്പോർട്ട്.പശ്ചിമേഷ്യയില്‍ വീണ്ടും ഒരു സൈനിക സംഘർഷത്തില്‍ ഏർപ്പെടുന്നതില്‍ നിന്ന് അമേരിക്ക മാറി നില്‍ക്കണമെന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ നിലപാട്. വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിർത്തു വരുന്നയാളാണ് അദ്ദേഹം.
ഇസ്രയേലുമായി ചേർന്ന് പിതാവ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാള്‍ഡ് ട്രംപ് ജൂനിയർ തന്റെ എതിർപ്പ് അറിയിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു.
നേരത്തേ 2024-ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്ക ഇനി പശ്ചിമേഷ്യയില്‍ സൈനികനീക്കം നടത്തില്ലെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനത്തെ ശക്തമായി പിന്തുണച്ചിരുന്നയാളാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയർ. അതേസമയം, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ മാഗാ(MAGA- Make America Great Again) പ്രസ്ഥാനത്തിലും ഭിന്നതകള്‍ രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
വിദേശത്തെ സൈനിക ഇടപെടലുകള്‍ രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍, എതിരാളികള്‍ക്കെതിരേ ശക്തമായ സൈനിക നീക്കം നടത്തണമെന്ന് വാദിക്കുന്നവരുമുണ്ട്.
ഡൊണാള്‍ഡ് ട്രംപ് ജൂനിയർ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയവർ വിദേശ ഇടപെടലുകളെ എതിർക്കുന്നവരാണെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. ഇസ്രയേലുമായി ചേർന്ന് ഇറാനെതിരേ ആരംഭിച്ച സൈനിക നീക്കത്തെ ജെ ഡി വാൻസ് നേരത്തേ സ്വകാര്യമായി എതിർത്തിരുന്നതായും റിപ്പോർട്ടുകളില്‍ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.