തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർദേശം നൽകി. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെയും നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 22-ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ വ്യാപകമായി ലഭിക്കുന്ന സമീപ ജില്ലകളിലും ആവശ്യമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര നിയന്ത്രിക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര സഹായത്തിനുള്ള ഫോൺ നമ്പറുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഭ്യമാക്കുകയും പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ വിഭാഗങ്ങൾ എന്നിവയുമായി ഏകോപനം ഉറപ്പാക്കുകയും ചെയ്യും.
കേരളം–ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35–45 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 55 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അധികൃതരുടെ നിർദേശങ്ങൾ പരിശോധിക്കണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.