അന്തീനാട്: രാമപുരം പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അന്തീനാട് ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നടന്നു. അളനാട് മനു മോഹന്റെ ശിക്ഷണത്തിലാണ് കുട്ടികൾ പഞ്ചാരിമേളം അഭ്യസിച്ചത്.
അരങ്ങേറ്റത്തിനു ശേഷം നടന്ന അനുമോദനയോഗത്തിൽ അന്തീനാട് കരയോഗം പ്രസിഡന്റ് ടി.എസ്. പ്രവീൺ കുമാർ, സുരേന്ദ്രൻ നായർ, ശ്രീമഹാദേവ ഭക്തജനസംഘം ഭാരവാഹികളായ ശിവദാസ് കുന്നപ്പള്ളിൽ, ബിപിൻ ഗോപിനാഥ്, ജിതിൻ അന്തീനാട്, ക്ഷേത്രവാദ്യ കലാകേന്ദ്രം ഭാരവാഹികളായ പ്രസാദ് മാരാർ പാലക്കുഴ, സുമേഷ് മാരാർ രാമപുരം, ശ്രീകുമാർ പിഷാരടി, അനു അളനാട്, സുരേഷ് കൂത്താട്ടുകുളം, ഗോകുൽ എം. തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളെ ആദരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.