എസ്‌എൻഡിപി യോഗം നേതാക്കള്‍ സംഘപരിവാര്‍ വര്‍ഗീയതയുടെ പ്രചാരകന്മാരാകുന്നു, വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ പി ജയരാജൻ,

എസ്‌എൻഡിപി യോഗം നേതാക്കള്‍ സംഘപരിവാര്‍ വര്‍ഗീയതയുടെ പ്രചാരകന്മാരാകുന്നു, വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ പി ജയരാജൻ,

തിരൂവനന്തപുരം: നവോത്ഥാന മുന്നേറ്റത്തില്‍ കേരളത്തിന് നല്‍കിയ വിശിഷ്ടമായ സംഭാവന നല്‍കിയ സി കേശവൻ എസ്‌എൻഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

സി കേശവനില്‍ നിന്ന് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്. ഈ ചോദ്യം ചോദിച്ചപ്പോള്‍ സംവദിക്കാൻ തയ്യാറാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. വാ തുറന്ന് സംവദിക്കാം നമുക്ക്, ചോദിക്കുന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നല്‍കണമെന്ന് പി ജയരാജൻ പറഞ്ഞു.

കോഴഞ്ചേരി പ്രസംഗത്തിന്റെ ഭാഗമായാണ് സി കേശവനെ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചത്. വെള്ളാപ്പള്ളി നടേശൻ പറയുന്നത് ഞാൻ ഹിന്ദുവാണെന്നാണ്. അന്ന് എൻ എസ് ഡി പി നേതാക്കള്‍ ആരും ഞാൻ ഹിന്ദു ആണെന്ന് പ്രഖ്യാപിച്ചിരുന്നില്ല, അതാണ് ചരിത്രം. നായാടി മുതല്‍ നമ്പൂതിരി വരെ യോജിക്കണമെന്ന് സംഘപരിവാർ പറയുമ്പോള്‍ കൂട്ടി ചേർത്ത് നായാടി മുതല്‍ നസ്രാണി വരെ യോജിക്കണം എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു.

 വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ ചുമതല നല്‍കി, എന്നിട്ട് ബിജെപിയുടെ മുന്നണിയില്‍ ചേർക്കുകയാണ്. സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുകയാണ് ഇന്നത്തെ എസ്‌എൻഡിപി യോഗത്തിന്റെ നേതാക്കളെന്നും പി ജയരാജൻ തുറന്നടിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network