നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടം; ഇസ്രയേലിൽ പ്രതിപക്ഷത്തിന് നിർണായക മുന്നേറ്റം

നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടം; ഇസ്രയേലിൽ പ്രതിപക്ഷത്തിന് നിർണായക മുന്നേറ്റം

ജെറുസലേം: ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നേടാനായില്ല. 120 അംഗ നെസറ്റിൽ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ നേടിയപ്പോൾ പ്രധാന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചു.

ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങൾ മുന്നോട്ടുള്ള ചർച്ചകളെ സങ്കീർണമാക്കും.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഉന്നയിച്ചിട്ടുണ്ട്. വിദേശ ഇടപെടൽ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുരക്ഷാ ഏജൻസിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഔദ്യോഗിക സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകാനുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network