ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 24-ാം ഗഡു ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ ഭിൽഡിയിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 9.34 കോടിയിലധികം അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,680 കോടി രൂപ നേരിട്ട് കൈമാറും.
ഓരോ ഗുണഭോക്താവിനും 2,000 രൂപ വീതമാണ് ലഭിക്കുക. ഇതോടെ പദ്ധതിയുടെ 24-ാം ഗഡു വിതരണം പൂർത്തിയാകും. കഴിഞ്ഞ ഗഡുവിൽ 9.44 കോടി കർഷകർക്കാണ് ആനുകൂല്യം ലഭിച്ചത്. ഇത്തവണ ഗുണഭോക്താക്കളുടെ എണ്ണത്തിൽ പത്തുലക്ഷത്തിലധികം കുറവുണ്ടായിട്ടുണ്ട്.
പദ്ധതിപ്രകാരം അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നത്. മൂന്ന് തുല്യ ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുന്നത്.
ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഗുണഭോക്തൃ പട്ടികയും പണമിടപാട് നിലയും ഔദ്യോഗിക പി.എം കിസാൻ പോർട്ടലായ pmkisan.gov.in വഴി പരിശോധിക്കാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.