ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ജാമിയ മിലിയയിലെ സമരം അവസാനിച്ചു. ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം' പൂർത്തിയാക്കും.
ഭരണഘടന അംഗീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അടുത്ത വർഷം അധ്യായന വർഷം ആരംഭിച്ച് 6 ആഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. അതായത് 2027 ജൂലൈ 16 ന് ശേഷം വരുന്ന 6 ആഴ്ച്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. സമരത്തിന്‍റെ പേരില്‍ വിദ്യാർത്ഥികള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടികള്‍ പിൻവലിക്കും.20 വർഷമായി വിദ്യാർഥി യൂണിയനില്ല
2006 ലാണ് ജാമിയ മില്ലിയ സർവകലാശാലയില്‍ അവസാനമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അന്ന് കാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ കഴിഞ്ഞ 20 വർഷമായി തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തലാക്കിയത്.
ഈ നടപടി നീക്കണമെന്നും വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തി. വിദ്യാർത്ഥികളെ സർവ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സർവകലാശാലാ കാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് മാറ്റിയതോടെ പ്രക്ഷോഭം ശക്തമാവുകയായിരുന്നു
ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തില്‍ അറുപതോളം സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തി സമരക്കാരുടെ കിടക്കകളും പന്തലുകളും ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികളും ഉണ്ടായി.
സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്ക് പിന്നാലെ എൻ എസ് യു ഐ, ഐസ, ജെ എൻ യു എസ്‍ യു തുടങ്ങിയ വിദ്യാർഥി സംഘടനകള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. സമരം കൂടുതല്‍ ശക്തമായതോടെയാണ് വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യാനായി സർവകലാശാല ഉന്നത സമിതിയെ നിയോഗിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.