ന്യൂഡല്‍ഹി: ബിസ്കറ്റ് നിര്‍മാണത്തില്‍ കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചതുള്‍പ്പെടെയുള്ള ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് സൂര്യ ഫുഡ് ആന്‍ഡ് അഗ്രോ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമനടപടികള്‍ ആരംഭിച്ചു.
എഫ്എസ്എസ്എഐ ചട്ടങ്ങള്‍ ലംഘിച്ചതിന് ദൊഡ്ല ഡെയറി, യുഇഐആര് ഓര്‍ഗാനിക് ഫുഡ്സ് എന്നീ രണ്ട് കമ്പനികള്‍ക്കെതിരെയും പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രിയഗോള്‍ഡ് ബിസ്കറ്റ് നിര്‍മാതാക്കളായ സൂര്യ ഫുഡ് ആന്‍ഡ് അഗ്രോയുടെ പ്ലാന്റില്‍ എഫ്എസ്എസ്എഐ പരിശോധന നടത്തിയത്.പരിശോധനയില്‍ കമ്പനിയില്‍ ഗുരുതരമായ ആരോഗ്യ-ശുചിത്വ വീഴ്ചകള്‍ കണ്ടെത്തി. കാലിത്തീറ്റയ്ക്കുള്ള തവിട് ബിസ്ക്കറ്റില്‍ ഫൈബര്‍ സോഴ്സായി ഉപയോഗിക്കുന്നതായി കണ്ടെത്തി. തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ ഇത് മൃഗങ്ങള്‍ക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുമുണ്ടായിരുന്നു.
ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലെല്ലാം വീഴ്ചകള്‍ കണ്ടെത്തി. കമ്പനിയുടെ ലൈസന്‍സ് എഫ്എസ്എസ്എഐ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ കമ്പനിക്കെതിരെ ഔദ്യോഗികമായി പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ദൊഡ്ല ഡെയറിയില്‍ പരിശോധനയ്ക്കായി എടുത്ത ദൊഡ്ല ഫുള്‍ ക്രീം പാല് സാമ്പിള്‍ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ലാബ് പരിശോധനയില്‍, പാല് സാമ്പിളില്‍ ഡിറ്റര്‍ജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും നിശ്ചിത അളവിലും താഴെയാണ് കൊഴുപ്പെന്നും സ്ഥിരീകരിച്ചു.
2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ഗുരുതര കുറ്റമാണ്. യുഇഐആര് ഓര്‍ഗാനിക് ഫുഡ്സ് കമ്പനി വില്പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.