പന്തളം: ഒമാനിലെ മസ്കറ്റിലുള്ള ആസ്റ്റർ സോഹാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന പെരുമണ്ണൂർ പേഴുവിള വീട്ടിൽ ജിൻസി സാമുവൽ (39) അന്തരിച്ചു. രണ്ടര വർഷമായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു. ഭർത്താവ് ജയനും 11 വയസ്സും രണ്ടര വയസ്സുമുള്ള രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
ഭർത്താവിനും മക്കൾക്കുമൊപ്പം ഒമാനിൽ സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടെയാണ് ജിൻസിയെ രോഗം ബാധിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവസമയത്താണ് സ്തനാർബുദം തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പ്രസവത്തിന്റെ രണ്ടാം ദിവസം മുതൽ രോഗത്തോടും ചികിത്സയുടെ വേദനകളോടും പൊരുതി കഴിഞ്ഞ രണ്ടര വർഷം ജിൻസി അതിജീവനത്തിനായി പോരാടി. ഒടുവിൽ രോഗത്തിന് കീഴടങ്ങി ഇന്നലെ വിടപറയുകയായിരുന്നു. രണ്ട് മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയുള്ള ജിൻസിയുടെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തീരാനൊമ്പരമായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.