കോട്ട: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ യാത്രാബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.
ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയിലെ എംബിഎസ് ആശുപത്രിയിലും ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടർ പിയൂഷ് സാമരിയയും ഐജി ഹരേന്ദ്ര മഹാവറും ആശുപത്രിയിലെത്തി.
ബസ് എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് വ്യക്തമല്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ തുടർനടപടികൾക്കും അന്വേഷണത്തിനും അധികൃതർ നേതൃത്വം നൽകുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.