ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ച് ജില്ലയിൽ സായ്ഖ ജിഐഡിസിയിലെ സിന്സീൽ ഫാർമാകെം രാസവ്യവസായശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈഡ്രജനേഷൻ പ്രക്രിയയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിതറിത്തെറിച്ചു. സ്ഫോടനശബ്ദം 15 കിലോമീറ്റർ അകലെവരെ കേട്ടതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. സമീപത്തെ വ്യവസായ സ്ഥാപനങ്ങളിലും ആഘാതം അനുഭവപ്പെട്ടു. അപകടസമയത്ത് ഫാക്ടറിയിൽ ഇരുപതോളം തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം.
മരിച്ചവരെ ഭവിക് വാസവ, അർജുൻ കുമാർ, അനികേത് കുമാർ, ജയ്ദീപ് പട്ടേൽ, വ്രുൻ തളാവി എന്നിങ്ങനെ തിരിച്ചറിഞ്ഞു. പരിക്കേറ്റ അഞ്ച് പേരെയും ഭറൂച്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഹൈഡ്രജനേഷൻ പ്രക്രിയയിൽ തീപിടിക്കാൻ സാധ്യതയുള്ള ഹൈഡ്രജൻ വാതകം ഉപയോഗിച്ചിരുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.