പ്രായം വെറും അക്കങ്ങള്‍ മാത്രം: കൂട്ടുകാരിയുടെ അച്ഛനോട് പ്രണയം! 45 വയസിന്‍റെ പ്രായവ്യത്യാസം മറന്ന് വിവാഹിതരാകാൻ 75 -കാരനും 30 -കാരിയും,

പ്രായം വെറും അക്കങ്ങള്‍ മാത്രം: കൂട്ടുകാരിയുടെ അച്ഛനോട് പ്രണയം! 45 വയസിന്‍റെ പ്രായവ്യത്യാസം മറന്ന് വിവാഹിതരാകാൻ 75 -കാരനും 30 -കാരിയും,

ഉത്തർപ്രദേശ്: നാലര പതിറ്റാണ്ടിന്‍റെ പ്രായവ്യത്യാസം മറികടന്ന് വിവാഹിതരാകാനൊരുങ്ങുന്ന 75 -കാരന്‍റെയും 30-കാരിയുടെയും പ്രണയകഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയില്‍ നിന്നുള്ള രാംസുഗർ, റാണി രാജ്പുത് എന്നിവരാണ് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച്‌ കൊണ്ട് വാർത്തകളില്‍ ഇടം പിടിച്ചത്. ഇരുവരും ഏകദേശം ഒരു വർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. വിവാഹനിശ്ചയ ചടങ്ങും പൂർത്തിയായതായും നവരാത്രിക്ക് ശേഷം വിവാഹം നടത്താനാണ് തീരുമാനമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

45 വർഷത്തിന്‍റെ പ്രായവ്യത്യാസം

ഇൻസ്റ്റഗ്രാമില്‍ റീല്‍സ് ഉള്ളടക്ക സൃഷ്ടാവായ റാണി, രാംസുഗറിന്‍റെ മകളെ കാണാനായി അദ്ദേഹത്തിന്‍റെ വീട്ടില്‍ നിത്യസന്ദർശകയായിരുന്നു. ഈ സന്ദർശനങ്ങള്‍ക്കിടെയാണ് ഇരുവരും കൂടുതല്‍ അടുക്കുകയും സൗഹൃദം പ്രണയമായി മാറുകയും ചെയ്തതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. 

ഇരുവരും സന്തോഷത്തോടെ നില്‍ക്കുന്നതും ചുറ്റും കുടുംബാംഗങ്ങളും അയല്‍വാസികളും നില്‍ക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി.

 വീഡിയോ ഇരുവരുടെയും വിവാഹ നിശ്ചയ സമയത്ത് പകർത്തിയതാണെന്ന് കുറിപ്പികളില്‍ സൂചിപ്പിക്കുന്നു. ഇരുവരുടെയും 45 വർഷത്തിന്‍റെ നീണ്ട പ്രായവ്യത്യാസമാണ് ഈ ബന്ധത്തെ സമൂഹ മാധ്യമങ്ങളില്‍ ഇത്രയേറെ വൈറലാക്കിയതും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network