ആലപ്പുഴ: വൈദ്യുത ലൈനില് പണി നടത്തുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പറത്തറയില് വിജയകുമാറിന്റെ മകൻ അബി എന്ന വിഷ്ണു കുമാർ (34) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 5.15-ഓടെ ലിയോ തേർട്ടീൻത്ത് സ്കൂളിന് സമീപത്തെ 11 കെവി ലൈനില് പണി നടത്തുമ്പോഴായിരുന്നു അപകടം സമീപത്ത് പുതുതായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് വൈദ്യുതി നല്കുന്നതിനായി പഴയ ഇരുമ്പ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയാണ് സംഭവംഷോക്കേറ്റ് ലൈനില് തൂങ്ങിക്കിടന്ന വിഷ്ണുവിനെ ഫയർഫോഴ്സ് എത്തുന്നതിനുമുൻപുതന്നെ സഹപ്രവർത്തകർ ബെല്റ്റിട്ട് താഴെയിറക്കുകയായിരുന്നു. ഉടൻതന്നെ കെഎസ്ഇബിയുടെ വാഹനത്തില് ആലപ്പുഴ ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധം വിച്ഛേദിച്ചിട്ടും ലൈനിലേക്ക് എങ്ങനെ വൈദ്യുതി എത്തിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.