നെല്ലച്ഛന് വിട: പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്കാരം ഇന്ന്, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകള്‍,

നെല്ലച്ഛന് വിട: പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്കാരം ഇന്ന്, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകള്‍,

 മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല്‍ രാമൻ്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. രാത്രിയോടെ മാനന്തവാടി കമ്മനയിലെ വസതിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നിരവധി ആളുകള്‍ അന്തിമോപചാരമർപ്പിക്കാൻ എത്തി.

ഇന്ന് രാവിലെ ഒൻപത് മുതല്‍ പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എല്‍.പി സ്കൂളില്‍ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയില്‍ കുറിച്യ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകള്‍ നടക്കും. 

സംസ്ഥാന മന്ത്രിസഭയെ പ്രതിനിധീകരിച്ച്‌ ടി.സിദിഖ് ഉള്‍പ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി പ്രസാദ്, വി.എസ് സുനില്‍കുമാർ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും. മുഖ്യമന്ത്രി വി.ഡി സതീശൻ, വയനാട് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവർ അനുശോചനം അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network