തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാൻമാരുടെ കറക്കം.
രക്ഷാപ്രവർത്തനക്കേസില്‍ സസ്പെൻഷനിലുള്ള അനില്‍കുമാറും സന്ദീപുമാണ് ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.ഇന്നലെ പത്തനാപുരത്ത് വെച്ച് അനില്‍ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിപി നിർദ്ദേശം നല്‍കി.പിണറായി വിജയനൊപ്പം 20 വർഷത്തിലധികമായി ഗണ്‍മാനായി ജോലി ചെയ്തിരുന്ന അനില്‍കുമാർ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവർത്തകരെ തല്ലി ചതച്ച കേസിലാണ് സസ്പെൻഷനിലാണ്. ഈ കേസില്‍ സന്ദീപും സസ്പെൻഷനിലാണ്. ഈ രണ്ടുപേരുമാണ് പിണറായിയുടെ എസ്കോർട്ട് വാഹനത്തില്‍ ഇന്നലെ കറങ്ങിയത്.
അനിലും സന്ദീപും ഇന്നലെ പത്താനുപുരത്ത് വാഹനത്തില്‍ നിന്നുമിറങ്ങി കരിക്ക് കുടിച്ചപ്പോഴാണ് നാട്ടുകാർ കാണുന്നത്. KL 01 CH 6749 എന്ന നമ്പറിലെ ഇന്നോവാ ക്രിസ്റ്റ കാറാണ് പിണറായി എസ്കോർട്ട് വാഹനമായി അനുവദിച്ചിരിക്കുന്നത്. ഈ കാറിലാണ് സസ്പെൻഷനിലുള്ള പൊലിസുകാർ യാത്ര ചെയ്തത്.
ഇന്നലെ ഉച്ചയോടെ സസ്പെൻഷനിലുള്ളവരുടെ കറക്കം ഇൻറലിജൻസ് അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ദുരൂഹമായ യാത്രയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്നലെ പിണറായിക്ക് എറണാകുളത്ത് ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞാണ് വാഹനം പുറത്തേക്ക് പോയിരിക്കുന്നത്.
പിണറായി ട്രെയിനിലെത്തുമ്പോള്‍ അകമ്പടി വാഹനം മുൻകൂട്ടി പോകുന്നുവെന്ന് പറഞ്ഞാണ് പോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിന് എറണാകുളത്ത് പരിപാടി ഉണ്ടായിരുന്നില്ല. ഔദ്യോഗിക കാറില്‍ സസ്പെൻഷനിലുള്ള പൊലീസുകാർ കറങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് പൊലീസ് ഡ്രൈവാറാണ്. ഇന്നലെ ഉച്ചയോടെ വാഹനം തിരുവനന്തപുരത്ത് തിരികെയെത്തി.
പൊലീസുകാരുടെ സ്വകാര്യ ആവശ്യത്തിന് വാഹനം ഉപയോഗിച്ചിട്ടുണ്ടോ, പിണറായിയുടെ കോടതി കേസുമായി ബന്ധപ്പെട്ട് ഇവർ യാത്ര ചെയ്തതോ എന്നൊക്കെയാണ് അന്വേഷിക്കുന്നത് സസ്പെൻഷിലുള്ള പൊലീസുകാർ പിണറായിയുടെ വീട്ടില്‍ തുടരുന്നുണ്ട്. ഇതുകൂടാതെയാണ് എസ്കോർട്ട് വാഹനത്തില്‍ ആരെയും കൂസാതെയുള്ള കറക്കം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.