ജര്‍മനിയില്‍ പെണ്‍കുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; കാറിൽ നിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

ജര്‍മനിയില്‍ പെണ്‍കുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; കാറിൽ നിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

 ബെർലിൻ: പെണ്‍കുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജർമനിയിലെ കൊളോണ്‍ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് ഹ്യൂമനോയിഡ് റോബോട്ട് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്.

റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തു. സംഭവത്തില്‍ രണ്ട് കൗമാരക്കാർക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ടിന്റെ ഉടമയായ 16-കാരനും ഇയാളുടെ സുഹൃത്തായ 19-കാരനും എതിരേയാണ് പൊലീസിന്റെ അന്വേഷണം.

ശനിയാഴ്ച രാത്രിയാണ് റസ്റ്ററന്റിന് പുറത്തുവെച്ച്‌ 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരേ നാലടിയോളം നീളവും മാർവല്‍ സൂപ്പർഹീറോയായ അയണ്‍മാനിന്റെ സമാനമായ ഡിസൈനിലുള്ളതുമായ റോബോട്ട് നടന്നുവരികയായിരുന്നു.

 റോബോട്ടിനെ ആശ്ലേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ റോബോട്ട് കയറിപ്പിടിച്ചത്. ശരീരത്തില്‍ മോശമായരീതിയില്‍ സ്പർശിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ബഹളംവെച്ച്‌ പിന്നോട്ട് മാറി.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു കാറിന്റെ ഡിക്കിയില്‍നിന്നാണ് റോബോട്ടിനെ കണ്ടെത്തിയത്. റോബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. റോബോട്ടിന്റെ ഉടമയുടെയും ഇയാളുടെ സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network