അമിത ഭാരം: ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്.

അമിത ഭാരം: ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്.

പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network