കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.
സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. എം എസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ ആരോപിക്കുന്നത്.കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂറിനെ തടഞ്ഞുവച്ച് വിചാരണ ചെയ്‌ത് കൊലപ്പെടുത്തി എന്നാണ് കേസ്. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ കാലയളവിനിടെ രണ്ട് പ്രതികൾ മരണപ്പെട്ടു.
33 പ്രതികളുള്ള കേസില്‍ പി ജയരാജൻ 32-ാം പ്രതിയും, ടി വി രാജേഷ് 33-ാം പ്രതിയുമാണ്. സഹകരണ ആശുപത്രിയിൽ വെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.