ന്യൂഡൽഹി:: മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ നേടിയ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് ദുരന്തവാർത്ത സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി. പാരാലിംപിക്‌സ് ചാമ്പ്യൻ സുമിത് അന്‍റില്‍, സഹ അത്‌ലറ്റ് വിപിൻ കസാന എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.വാർത്ത കേട്ട് ശരിക്കും ഞെട്ടിപ്പോയെന്നും കുടുംബവുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണ സത്യനാരായണ പ്രതികരിച്ചു. ഏഴാം വയസ്സില്‍ പോളിയോ ബാധിച്ച നീരജ് യാദവ് എഫ്55 വിഭാഗത്തില്‍ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ നീരജ് 2018 ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിലും 2022 ഹാംഗ്ഷൂ ഏഷ്യൻ പാരാ ഗെയിംസിലും ജാവലിൻ ത്രോയില്‍ സ്വർണ്ണം നേടിയിരുന്നു. ഹാംഗ്ഷൂവില്‍ ഡിസ്‌കസ് ത്രോയിലും അദ്ദേഹം സ്വർണ്ണമണിഞ്ഞു. അത്‌ലറ്റിക്‌സിലേക്ക് മാറുന്നതിന് മുൻപ് 2005 മുതല്‍ 2012 വരെ വീല്‍ചെയർ ടെന്നീസ് താരമായിരുന്നു.
ഡല്‍ഹിയില്‍ നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് വിലക്ക് നേരിട്ടതാണ് താരത്തെ മാനസികമായി തളർത്തിയത്. 2023-ല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നടത്തിയ പരിശോധനയിലാണ് സ്റ്റാനോസോലോള്‍ എന്ന ഉത്തേജകം കണ്ടെത്തിയത്.
എന്നാല്‍ തന്‍റെ സാമ്പിളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും നീരജ് ശക്തമായി വാദിച്ചിരുന്നു. വിലക്കിനെ തുടർന്ന് ഈ മാസം നടന്ന ഐച്ചി-നാഗോയ ഏഷ്യൻ പാരാ ഗെയിംസ് നീരജിന് നഷ്ടമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.