വിനോദയാത്ര മരണയാത്രയായി: വിനോദയാത്രയ്‌ക്കിടെ കടലില്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു,

വിനോദയാത്ര മരണയാത്രയായി: വിനോദയാത്രയ്‌ക്കിടെ കടലില്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു,

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേആഗർ കടല്‍ത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികള്‍ മുങ്ങിമരിച്ചു.

പൂനെയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ 16 വയസ്സുള്ള വിദ്യാർഥികളാണ് കടലില്‍ മുങ്ങിമരിച്ചത്. എട്ട് പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് കടലില്‍ നിന്ന് കണ്ടെടുത്തു. പൂനെ ജില്ലയിലെ അലന്ദിയിലുള്ള വിന്നേഴ്സ് അക്കാദമി എന്ന സ്വകാര്യ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള 48 അംഗ സംഘമാണ് ദിവേആഗറില്‍ വിനോദയാത്രയ്‌ക്കായി എത്തിയത്. 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

 ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഘം ദിവേആഗർ കടല്‍ത്തീരത്തെത്തിയത്. ഇതിനിടെ വിദ്യാർഥികളില്‍ എട്ടുപേർ കടലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ വെള്ളത്തിന്റെ ആഴവും ശക്തമായ കടല്‍ ഒഴുക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയതോടെ ഇവർ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.

നാട്ടുകാരുടെ രക്ഷാപ്രവർത്തനം വിഫലം

വിദ്യാർഥികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാല്‍ ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം വിജയിച്ചില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് എട്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തിയത്.

മരിച്ച വിദ്യാർഥികളെ തന്മയ് ദത്താത്രേയ വഹിലെ, സുമിത് ഭാരത് ആഹിരെ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വസങ്കർ, രാജ്‌വീർ യുവരാജ് വഹിലെ, യാഷ് കിരണ്‍ വാങ്കഡെ, സോഹം തുകാറാം ഭണ്ഡവല്‍ക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞത്.

വിവരമറിഞ്ഞ് ദിഗി സാഗരി ബോർലി പഞ്ചതൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സന്തോഷ് ആവതിയും സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി ബോർലി പഞ്ചതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദയാത്രാ സംഘത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !