വിതുര: തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് എത്തുമ്പോൾ കുട്ടികൾക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊൻമുടി ഗവ. യുപിഎസിൽ തുടങ്ങിയ സായാഹ്ന ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി അധ്യാപികമാർ. സ്കൂളിലെ അധ്യാപകരായ പി. നിമിഷ, ജയശ്രീ ദേവൻ, ഷാലു പൗലോസ് എന്നിവരാണ് ഈ പദ്ധതിക്കായി തങ്ങളുടെ യാത്രാച്ചെലവിൽ നിന്ന് ലാഭിക്കുന്ന തുക കൈമാറുന്നത്.
മൂന്ന് വർഷം മുൻപാണ് സ്കൂളിൽ സായാഹ്ന ഭക്ഷണ പദ്ധതി ആരംഭിച്ചത്. സ്പോൺസർമാരുടെ സഹായത്തോടെ നടന്നു വന്ന പദ്ധതിയിൽ കുട്ടികൾക്ക് കൂടുതൽ പോഷകാഹാരം ഉറപ്പാക്കാൻ അധിക തുക ആവശ്യമായി വന്നതോടെയാണ് അധ്യാപികമാർ ഈ ദൗത്യം ഏറ്റെടുത്തത്.
മലപ്പുറം മഞ്ചേരി സ്വദേശിനിയായ നിമിഷയും പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ഷാലു പൗലോസും പൊൻമുടിയിൽ നിന്നും 26 കിലോമീറ്റർ അകലെ വിതുരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. 'പ്രിയദർശിനി വനിതാ സൗജന്യ യാത്ര' പദ്ധതിയിലൂടെ കെഎസ്ആർടിസി ബസ് യാത്ര സൗജന്യമായതോടെ ഓരോരുത്തർക്കും ദിനംപ്രതി ലാഭിക്കാൻ സാധിക്കുന്നത് 56 രൂപയാണ്. ഇത്തരത്തിൽ മൂന്നുപേരും ചേർന്ന് പ്രതിദിനം ലാഭിക്കുന്ന 168 രൂപയാണ് കുട്ടികളുടെ സായാഹ്ന ഭക്ഷണ പദ്ധതിക്കായി നൽകിവരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.