പോലീസിന് വധഭീഷണിയുമായി വി. ജോയ് എം.എൽ.എ

പോലീസിന് വധഭീഷണിയുമായി വി. ജോയ് എം.എൽ.എ

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസുകാരനെതിരെ വധഭീഷണി മുഴക്കി സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രന് നേരെയായിരുന്നു ജോയിയുടെ ഭീഷണി. 


"അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ" എന്നായിരുന്നു മറ്റ് സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലുള്ള വധഭീഷണി. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ ഗോകുലിനെതിരെയും എം.എൽ.എ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സി.പി.എ സതീഷ് കുമാറും എസ്.ഐ ഗോകുലും ചേർന്നാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.എം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പ്രവർത്തകരെ മർദിച്ച പോലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. കൂടാതെ, 2 പോലീസുകാർക്കെതിരെയും വ്യാപകമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !