അഭിമാനം: കടലിനോട് പൊരുതി വെള്ളിത്തിളക്കവുമായി മലയാളി കസിൻസ്, ഏഷ്യൻ ഗെയിംസ് സെയ്‌ലിംഗില്‍ മനുവിനും പ്രിൻസിനും മെഡൽ,

അഭിമാനം: കടലിനോട് പൊരുതി വെള്ളിത്തിളക്കവുമായി മലയാളി കസിൻസ്, ഏഷ്യൻ ഗെയിംസ് സെയ്‌ലിംഗില്‍ മനുവിനും പ്രിൻസിനും മെഡൽ,

നഗോയ : എഷ്യൻ ഗെയിംസില്‍ പൊൻ വരള്‍ച്ച കണ്ട ഇന്നലെ കടലിനോട് പൊരുതി രണ്ട് മലയാളികള്‍ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി.

പുരുഷന്മാരുടെ സെയ്‌ലിംഗ് സ്കിഫ് വിഭാഗത്തില്‍ എറണാകുളം സ്വദേശികയ മനു ഫ്രാൻസിസ് - പ്രിൻസ് നോബിള്‍ കുരിശിങ്കല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 9 റേസുകളില്‍ മികച്ച പ്രകടനം നടത്തിയാണ് 23 നെറ്റ് പോയിന്റുമായി കസിൻസും സുഹൃത്തുക്കളുമായ മനുവും പ്രിൻസും വെള്ളി സ്വന്തമാക്കിയത്.

ഗ്രീക്കോ റോമൻ ഗുസ്‌തിയില്‍ പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗത്തില്‍ നിതേഷ് സിവാചും വെള്ളി നേടി. ഫൈനലില്‍ ജപ്പാന്റെ യൂറി നകാസാറ്റോയോട് പരാജയപ്പെട്ടതോടെയാണ് നിതേഷിന്റെ പൊൻമോഹം പൊലിഞ്ഞത്.

അമ്പെയ്‌ത്ത് കോംപൗണ്ട് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഗണേഷ് മണിരത്നവും സ്‌ക്വാഷില്‍ സെമിയില്‍ തോറ്റ പുരുഷ, വനിതാ ടീമുകളും വെങ്കലം നേടി. പുരുഷ ക്രിക്കറ്റ് സെമിയില്‍ ശ്രീലങ്കയേയും ഹോക്കിയില്‍ പാകിസ്ഥാനെയും കീഴടക്കി ഇന്ത്യൻ ടീമുകള്‍ ഫൈനലില്‍ കടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !