ഫ്ലൈദുബായ് ക്യാപ്ടൻ സ്മിത്ത് മച്ചാറിന് അടിയന്തര ശസ്ത്രക്രിയ: തുടർ ചികിത്സയ്ക്കായി യു.എ.ഇയില്‍ എത്തിച്ചു,

ഫ്ലൈദുബായ് ക്യാപ്ടൻ സ്മിത്ത് മച്ചാറിന് അടിയന്തര ശസ്ത്രക്രിയ: തുടർ ചികിത്സയ്ക്കായി യു.എ.ഇയില്‍ എത്തിച്ചു,

ദുബായ് : ഫ്ലൈ ദുബായ് വിമാനത്തില്‍ വച്ച്‌ സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ തുടർ ചികിത്സയ്ക്കായി യു.എ.ഇയില്‍ എത്തിച്ചു.

അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇയിലെ ആശുപത്രിയിലുള്ള സ്മിത്തിന്റെ കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോണ്‍സല്‍ ജനറല്‍ ഡോ.വിഷ്ണുവർദ്ധന റെഡ്ഡിയപം സന്ദർശിച്ചു, സർക്കാരിന്റെ പൂ‌ർണ പിന്തുണയും അവർ ഉറപ്പ് നല്‍കി.

അതേസമയം സ്മിത്ത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപാര ധൈര്യവും നിശ്ചയദാർഢ്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും വൻദുരന്തം ഒഴിവാക്കുകയും ചെയ്തു. 

ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും മോദി എക്സില്‍ കുറിച്ചു. സ്മിത്ത് അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ശക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !