ഷിംല: ഹിമാചല്‍ പ്രദേശിലെ 148 സര്‍ക്കാര്‍ സിബിഎസ് ഇ സ്കൂളുകളില്‍ അധ്യാപകര്‍ക്ക് ഇനിമുതല്‍ ഡ്രസ് കോഡ്. ഇളം പര്‍പ്പിള്‍, നേവി ബ്ലൂ, എന്നീ നിറങ്ങളിലെ വസ്ത്രങ്ങള്‍ മാത്രമേ സ്കൂളിലേക്ക് ധരക്കാവൂ.
പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന കടുംനിറങ്ങളൊന്നും സ്കൂളിന്റെ പരിധിയിലേ വേണ്ടെന്നാണ് നിര്‍ദേശം പുരുഷ അധ്യാപകര്‍ക്ക് പാന്റും ഷര്‍ട്ടും ടൈയും ബ്ലേസറുമാണ് അംഗീകൃത വേഷം. അധ്യാപികമാര്‍ക്ക് സാരി, സല്‍വാര്‍, ഷര്‍ട്ടും പാന്റും ധരിക്കാം. ഇതിനൊപ്പം ബ്ലേസറും നിര്‍ബന്ധമാണ്. സ്കൂളിന്റെ ലോഗോയും ഉണ്ടായിരിക്കണം. ചെരുപ്പിനുമുണ്ട് നിര്‍ദേശം. കറുത്ത നിറത്തിലുള്ള ചെരുപ്പുകള്‍ മാത്രമേ സ്കൂളില്‍ ഉപയോഗിക്കാവൂ.പ്രിന്‍സിപ്പല്‍ മുതല്‍ കരാര്‍ അധ്യാപകര്‍ ഡ്രസ് കോഡ് പാലിച്ചേ മതിയാകൂ എന്നാണ് നിര്‍ദേശം. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സിബിഎസ്ഇ സ്കൂളുകളില്‍ ഈ രീതി തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരു ദിവസം മൂന്ന് തവണ ടീച്ചര്‍മാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന രീതിയും അടുത്തിടെ അവതരിപ്പിച്ചിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.