കുടുംബവഴക്കിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു പരിക്കേല്‍പ്പിച്ചു: ഗുരുതര പരിക്ക്, 55 തുന്നലുകളിട്ടെന്ന് വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍,

കുടുംബവഴക്കിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു പരിക്കേല്‍പ്പിച്ചു: ഗുരുതര പരിക്ക്, 55 തുന്നലുകളിട്ടെന്ന് വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍,

 ലഖ്നൗ: കുടുംബവഴക്കിനിടെ ബന്ധുവായ സ്ത്രീ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തർ പ്രദേശിലെ കാൻപുരിലാണ് സംഭവം. കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേല്‍പ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ 55 തുന്നലുകളിട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രജ്നീഷിന്റെ ഭാര്യ സുമന്റെ അടുത്തബന്ധുവാണ് ഗായത്രി. വെള്ളിയാഴ്ച ഗായത്രിയുടെ മകൻ രജ്നീഷിന്റെ വീട്ടിലെത്തി. ഇവിടെവെച്ച്‌ വഴക്കുണ്ടാവുകയും രജ്നീഷ് ഗായത്രിയുടെ മകനെ മർദിക്കുകയും ചെയ്തു. മകൻ ഗായത്രിയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഗായത്രി ഇത് ചോദ്യംചെയ്യാനെത്തുകയും ഇത് സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു.

 സംഘർഷത്തിനിടെ അക്രമാസക്തനായ രജ്നീഷ് വസ്ത്രങ്ങള്‍ ഊരിമാറ്റിയിരുന്നു. ഇതിനിടെ ഗായത്രി ഇയാളെ നിലത്തേക്ക് തള്ളിയിടുകയും പിന്നാലെ ജനനേന്ദ്രിയത്തില്‍ കടിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു

വേദനയോടെ നിലവിളിച്ച രജ്നീഷിനെ പിതാവും അയല്‍ക്കാരും ചേർന്നാണ് സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കാൻപുരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ രജ്നീഷും ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network