കേരളത്തിലും എംഎല്‍എമാരുടെ ശമ്പളം കൂട്ടും: പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് ഐപാഡ്! ടെന്‍ഡര്‍ ക്ഷണിച്ചു,

കേരളത്തിലും എംഎല്‍എമാരുടെ ശമ്പളം കൂട്ടും: പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് ഐപാഡ്! ടെന്‍ഡര്‍ ക്ഷണിച്ചു,

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ചെലവുകള്‍ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. 2018 ലാണ് കേരളത്തില്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും അവസാനമായി വര്‍ധിപ്പിച്ചത്. നിലവില്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ എം എല്‍ എമാര്‍ക്ക് പ്രതിമാസം 70,000 രൂപയും മന്ത്രിമാര്‍ക്ക് 97,429 രൂപയുമാണ് ശമ്പളം. 

എം എല്‍ എമാരുടെ ശമ്പളം ഒരു ലക്ഷം രൂപയും മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം എം എല്‍ എമാര്‍ക്കും അവരുടെ പേഴ്‌സനല്‍ സ്റ്റാഫിനുമായി 480 ഐപാഡുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കെല്‍ട്രോണ്‍ മുഖേന ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

256 ജി ബി ശേഷിയുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 എണ്ണവും 11 ഇഞ്ച് ഐപാഡിന്റെ 160 എണ്ണവുമാണ് വാങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കും. മന്ത്രിമാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ചെലവ് പരിധി അടുത്തിടെയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

നേരത്തേ 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. നേരത്തെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും 35 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും വര്‍ധനവ് വേണം എന്നാണ് ശുപാര്‍ശ.

കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇനി പൊതുഭരണ സെക്രട്ടറി ബി അശോക് വര്‍ധന ശുപാര്‍ശ നല്‍കിയേക്കും. അതേസമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ എം എല്‍ എമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

 നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ പി എസ് സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചതിനെ അന്നത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം പി എസ് സി അംഗങ്ങളുടെ ആനുകൂല്യങ്ങളില്‍ തൊടില്ല എന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network