വൻ ചതി: കണ്ട് കൊതിച്ച്‌ വാങ്ങിയവര്‍ പെട്ടു! പശുവിൻ നെയ്യ് അല്ല വെറും സോയാബീൻ എണ്ണ; തട്ടിപ്പ് സംഘം പിടിയില്‍,

വൻ ചതി: കണ്ട് കൊതിച്ച്‌ വാങ്ങിയവര്‍ പെട്ടു! പശുവിൻ നെയ്യ് അല്ല വെറും സോയാബീൻ എണ്ണ; തട്ടിപ്പ് സംഘം പിടിയില്‍,

ഗുജറാത്ത്: ദീപാവലി വിപണി ലക്ഷ്യമിട്ട് ശുദ്ധമായ നാടൻ പശുവിൻ നെയ്യെന്ന പേരില്‍ വില്‍പ്പന നടത്തിയത് സോയാബീൻ എണ്ണയും ആവണക്കെണ്ണയും രാസവസ്തുക്കളും ചേർത്തുണ്ടാക്കിയ മിശ്രിതം.

ഗുജറാത്തിലെ ജൂനാഗഡില്‍ വ്യാജ നെയ്യ് നിർമിച്ച്‌ വില്‍ക്കുന്ന കേന്ദ്രം പോലീസ് കണ്ടെത്തി. ജൂനാഗഡ് സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ പരിശോധനയില്‍ കമലേഷ് സോധ എന്നയാളെ അറസ്റ്റ് ചെയ്തു.

ജൂനാഗഡ് മാർക്കറ്റ് യാർഡിന് സമീപമുള്ള കൃഷ്ണ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലായിരുന്നു നിർമാണം. ആവണക്കെണ്ണയുടെ വ്യാപാരത്തിന്റെ മറവില്‍ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തില്‍ സോയാബീൻ എണ്ണ, ആവണക്കെണ്ണ, രാസവസ്തുക്കള്‍, കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍, എസൻസുകള്‍ എന്നിവ വലിയ പാത്രങ്ങളില്‍ കലർത്തിയാണ് വ്യാജ നെയ്യ് തയ്യാറാക്കിയിരുന്നത്. പ്രത്യേക പൈപ്പ് സംവിധാനത്തിലൂടെ ഈ മിശ്രിതം നേരിട്ട് ടിന്നുകളിലേക്ക് നിറയ്ക്കുകയായിരുന്നു.

ഗുണമേന്മയുള്ള ഗിർ പശുവിൻ നെയ്യാണെന്നും ആരോഗ്യത്തിന് നല്ലതാണെന്നും അവകാശപ്പെട്ടാണ് ഉല്‍പ്പന്നം കിലോഗ്രാമിന് 600 രൂപ നിരക്കില്‍ വിറ്റിരുന്നത്. പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലുകളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ടിന്നുകള്‍ വിപണിയിലെത്തിച്ചത്.

 സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കള്‍, നിർമാണ ഉപകരണങ്ങള്‍, എസൻസ് കുപ്പികള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നാലു മുതല്‍ അഞ്ചു വർഷമായി സമാനമായ തട്ടിപ്പ് നടത്തിയിരുന്ന പ്രതി മുൻപും വ്യാജ നെയ്യ് നിർമാണവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

പോലീസ് പരിശോധനയ്ക്ക് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്കായി വഡോദരയിലെ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചതായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ ചിന്തൻ ത്രിവേദി അറിയിച്ചു. പരിശോധനാഫലം 14 ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്ഥിരമായ പരിശോധനകള്‍ നടത്തേണ്ട വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച്‌ നാട്ടുകാർക്കിടയില്‍ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഉത്സവവിപണികളില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ ബ്രാൻഡിന്റെ പേരിനപ്പുറം ഗുണനിലവാരവും വിശ്വാസ്യതയും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network