പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; നേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം, അഡ്വ. ഷോണ്‍ ജോര്‍ജ്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; നേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം, അഡ്വ. ഷോണ്‍ ജോര്‍ജ്

 രുവനന്തപുരം: സി.എം.ആർ.എല്‍-മാസപ്പടി കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ.ഷോണ്‍ ജോർജ്.

രാജിവെക്കാൻ തയ്യാറായില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേസെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

 പ്രതിപക്ഷ നേതൃസ്ഥാനത്തിന് അതിന്റേതായ മാന്യതയുണ്ടെന്നും മഹാന്മാർ ഇരുന്ന സ്ഥാനമാണതെന്നും ഷോണ്‍ ജോർജ് പറഞ്ഞു. ആ സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ പിണറായി വിജയൻ തയ്യാറാകണം.  ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് ഷോണ്‍ ജോർജ് പറഞ്ഞു. നിയമസാധ്യതകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടതെന്നും കേസെടുക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികളോട് ചോദിച്ചിട്ടാണോ കേസെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ഷോണ്‍ ജോർജ് ചോദിച്ചു. സർക്കാർ സദുദ്ദേശ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. രാഷ്‌ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന ആരോപണം ഇനി സർക്കാരിന് ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ ബിജെപിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും ഷോണ്‍ ജോർജ് വ്യക്തമാക്കി. 

പിണറായി വിജയനെ അനുകൂലിക്കുന്ന പ്രമേയങ്ങള്‍ പാസാക്കാനാണ് സിപിഎം വിശാല സമ്മേളനങ്ങള്‍ വിളിച്ചുചേർത്തതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ പത്തുവർഷമായി പിണറായി വിജയൻ സർക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടിയവരാണ് സിപിഎം നേതൃത്വത്തിലുള്ളതെന്നും ഷോണ്‍ ജോർജ് ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network