ന്യുഡൽഹി: സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സേവനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കുന്നത് വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ശതകോടീശ്വരൻ ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു.
മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ്' എന്നാണ് മസ്ക് ചോദിച്ചത്. ഇതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി 'മറ്റൊരാള്‍ കൂടിയുണ്ട്' എന്നാണ്. മസ്കിന് ഇന്ത്യയിലേക്ക് സ്വാഗതം എന്നും രാഹുല്‍ ഗാന്ധി കുറിച്ചു. നന്ദി രാഹുല്‍ എന്നായിരുന്നു മസ്കിന്‍റെ പ്രതികരണം.സ്റ്റാർലിങ്ക് എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിന് ശ്രമിക്കുകയാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ലൈസൻസ് ലഭിക്കാത്തതെന്നും ആണ് മസ്കിന്‍റെ ചോദ്യം. ലോകത്തെ 165 ലധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും മസ്ക് അവകാശപ്പെട്ടു.
ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയില്‍ കുത്തക പുലർത്തുന്ന പ്രാദേശിക ടെലികോം ഭീമന്മാരുടെ ഇടപെടലുകളാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്നാണ് മസ്കിന്‍റെ ആരോപണം. ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ എന്നും മസ്ക് ചോദിച്ചു.
മസ്കിന്റെ പോസ്റ്റിന് മറുപടിയായി രാഹുല്‍ ഗാന്ധി കുറിച്ചതിങ്ങനെയാണ്: "ഇന്ത്യയിലേക്ക് സ്വാഗതം ഇലോണ്‍. അടുത്ത ആളെ കൂടി തിരിച്ചറിയുന്നത് വരെ കാത്തിരിക്കൂ". രാഹുല്‍ ഗാന്ധി ആ മറ്റൊരാള്‍ ആരാണെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ല. വ്യവസായി ഗൗതം അദാനിയെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്‍റെ പരാമർശമെന്നാണ് സൂചന.
അദാനിക്ക് മോദി സർക്കാരില്‍ വൻ സ്വാധീനമുണ്ടെന്നും അനർഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പല തവണ ആരോപിച്ചിട്ടുണ്ട്. രാഹുലിന്‍റെ പ്രതികരണത്തിന് നന്ദി അറിയിച്ച മസ്ക്, 'ഇത് ശരിക്കും ആശങ്കാജനകമാണ്' എന്നും കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. ഡിജിറ്റല്‍, സാങ്കേതിക രംഗങ്ങളിലെ വികസനം തടഞ്ഞു നിർത്തരുതെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.