രാജിയിൽനിന്ന് പിന്മാറി ശ്രീലേഖ; തലസ്ഥാനത്ത് ബിജെപിക്ക് ആശ്വാസം

രാജിയിൽനിന്ന് പിന്മാറി ശ്രീലേഖ; തലസ്ഥാനത്ത് ബിജെപിക്ക് ആശ്വാസം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തെത്തുടർന്നുണ്ടായ തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിജെപി നേതൃത്വം അടിയന്തരമായി ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.


കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ശ്രീലേഖയെ രാജി തീരുമാനത്തിലേക്ക് നയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരിച്ചിരുന്നെങ്കിലും, ബിജെപി നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായഭിന്നതകൾ നിലനിന്നിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം നൽകാത്തതിൽ അവർക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തിൽ ശ്രീലേഖയെ മുൻനിർത്തി മുന്നേറിയെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറാക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് എത്തിയത്. പ്രതീക്ഷിച്ച വോട്ടുകൾ സമാഹരിക്കാനായില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നു.

രാജിവെക്കാനുള്ള തീരുമാനം അറിയിച്ച് കൗൺസിലർ വാട്‌സാപ് ഗ്രൂപ്പിലിട്ട സന്ദേശം പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കോർപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നേതാക്കൾ ചർച്ചയിൽ ബോധ്യപ്പെടുത്തിയതായി ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത്. അതിനാൽ ശ്രീലേഖയുടെ രാജി ബിജെപിയുടെ ഭരണ നിലനില്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബിജെപി നടത്തിയ ഇടപെടലോടെ രാജി തീരുമാനത്തിൽ നിന്ന് അവർ പിന്മാറുന്നത് നേതൃത്വത്തിന് വലിയ ആശ്വാസമാകുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !