കൊല്ലം: ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ മുഹമ്മദ് ബിലാലും ശിവരാജും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞുപോയി. എന്നാൽ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബിലാൽ മദ്യപിച്ചുകൊണ്ടിരിക്കെ ശിവരാജ് സ്ഥലത്തെത്തുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രാത്രി 12 മണിയോടെ മരിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.