കുടുംബബന്ധങ്ങളുടെ ഊഷ്മളതയിൽ അഭിഭാഷക പരിഷത്ത് കുടുംബസംഗമം

കുടുംബബന്ധങ്ങളുടെ ഊഷ്മളതയിൽ അഭിഭാഷക പരിഷത്ത് കുടുംബസംഗമം

കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ജില്ലാ കോടതി യൂണിറ്റിന്റെ കുടുംബസംഗമം കോട്ടയം സിറ്റിസൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ഒക്ടോബർ 2ന് നടന്ന പരിപാടി മുതിർന്ന അഭിഭാഷക അഡ്വ. നിർമല പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.


ഭാരതീയ കുടുംബ സങ്കൽപ്പത്തിന്റെ പ്രാധാന്യവും കുടുംബബന്ധങ്ങളുടെ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സന്ദേശം ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൻ. ശങ്കർ റാം നൽകി. കുടുംബത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം അദ്ദേഹം സന്ദേശത്തിൽ വിശദീകരിച്ചു.

ഭാരതീയ അഭിഭാഷക പരിഷത്തിന്റെ മുൻ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. വി.ജി. വിജയകുമാറിനെ അഡ്വ. കെ. സേതുലക്ഷ്മി അനുസ്മരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളും സേവനങ്ങളും അനുസ്മരണ പ്രസംഗത്തിൽ പരാമർശിച്ചു.

അഭിഭാഷകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എൻ. ശങ്കർ റാമിനെയും യോഗം ആദരിച്ചു.

അഡ്വ. പി. അശോക്, അഡ്വ. ബിന്ദു എബ്രഹാം, അഡ്വ. അജി ആർ. നായർ, അഡ്വ. അജയകുമാർ, അഡ്വ. രമാദേവി എന്നിവർ സംസാരിച്ചു.

കുടുംബസംഗമത്തിന്റെ ഭാഗമായി അഭിഭാഷകരും അവരുടെ മക്കളും പങ്കെടുത്ത വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. അഭിഭാഷക സമൂഹത്തിലെ കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിന് സംഗമം വേദിയായി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും ഊഷ്മളത പകരുന്നതായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !