വിഴിഞ്ഞം തീരശോഷണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഹൈക്കോടതി; പുതിയ സമിതിക്ക് നിർദേശം

വിഴിഞ്ഞം തീരശോഷണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഹൈക്കോടതി; പുതിയ സമിതിക്ക് നിർദേശം

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമായെന്ന പരാതികൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളി. സമിതിയുടെ രൂപീകരണത്തിൽ നിഷ്പക്ഷത ഉറപ്പാക്കാനായില്ലെന്ന് നിരീക്ഷിച്ച കോടതി, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും ഉത്തരവിട്ടു.


തീരശോഷണം മൂലം വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടതായി ആരോപിച്ച് തീരദേശവാസികൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ നടപടി. തുറമുഖ പദ്ധതിയുമായി മുൻബന്ധമുള്ളവർ സമിതിയിൽ അംഗങ്ങളായിരുന്നത് താൽപര്യസംഘർഷത്തിന് ഇടയാക്കുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.

സമിതി അധ്യക്ഷനായിരുന്ന എം.ഡി. കുദാലെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയിൽ നേരത്തേ പ്രവർത്തിച്ചിരുന്നതും മറ്റൊരു അംഗത്തിന് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും കോടതി പരിഗണിച്ചു.

തീരശോഷണത്തിന് തുറമുഖ നിർമാണമാണോ പ്രകൃതിദുരന്തങ്ങളാണോ കാരണമെന്ന് പരിശോധിക്കാൻ സ്വതന്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ സമിതി രൂപീകരിക്കാനാണ് സർക്കാരിന് നിർദേശം. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നല്ല ഹർജിക്കാർ ആവശ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network