എസ്.ഐ.ആർ. നടപടിയിൽ സുപ്രീംകോടതി ഇടപെടൽ; ഒഴിവായവരുടെ അപേക്ഷകൾ പരിശോധിക്കണമെന്ന് നിർദേശം

എസ്.ഐ.ആർ. നടപടിയിൽ സുപ്രീംകോടതി ഇടപെടൽ; ഒഴിവായവരുടെ അപേക്ഷകൾ പരിശോധിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിൽ (SIR) എൻയുമറേഷൻ ഫോമുകൾ സമർപ്പിക്കാൻ കഴിയാതിരുന്നവരുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് കേരളത്തിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇത്തരക്കാർക്ക് കമ്മിഷനെ നേരിട്ട് സമീപിക്കാമെന്നും അപേക്ഷകളിലെ വസ്തുതകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

എന്നാൽ കേരളത്തിലെ എസ്.ഐ.ആർ. നടപടികൾക്ക് സമയപരിധി നീട്ടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും എസ്.ഐ.ആർ. പൂർത്തിയായതുകൊണ്ട് പട്ടിക മരവിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേരളത്തിൽ എൻയുമറേഷൻ ഫോമുകൾ സമർപ്പിക്കാൻ കഴിയാതിരുന്നവരുടെ വിവരങ്ങൾ സമർപ്പിക്കാൻ സി.പി.എമ്മിനോടും കോടതി നിർദേശിച്ചു. പരാതികൾ പരിശോധിച്ച് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

അതേസമയം, ഉത്തർപ്രദേശിലെ എസ്.ഐ.ആർ. നടപടിക്കിടെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഫോം 7 കൂട്ടമായി സമർപ്പിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളും കോടതി പരിഗണിച്ചു. ഇത്തരം പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനും കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network