തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ രാത്രിയിലെ ഉയർന്ന ഉപഭോഗസമയത്ത് 500 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശം.
ഉപഭോക്താക്കളിൽ ബോധവത്കരണം ശക്തമാക്കാനും സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി വൈദ്യുതി ലാഭിക്കേണ്ടതിന്റെ സന്ദേശം വീടുകളിലെത്തിക്കാനും കമ്മിഷൻ നിർദേശിച്ചു. മുൻകാലങ്ങളിൽ ഉപഭോക്താക്കളുടെ സഹകരണത്തോടെ അഞ്ച് മുതൽ പത്ത് ശതമാനം വരെ ഉപഭോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
വേനൽക്കാലത്ത് സംസ്ഥാനത്തെ പരമാവധി വൈദ്യുതി ആവശ്യകത 6,000 മെഗാവാട്ട് വരെ ഉയരാറുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ അലങ്കാര വിളക്കുകളും പരസ്യ പ്രദർശനങ്ങളും രാത്രി പീക്ക് സമയങ്ങളിൽ നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്.
ഈ മാസം ഹിമാചൽ പ്രദേശിൽനിന്ന് യൂണിറ്റിന് 14.50 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ടിവന്നിരുന്നു. നവംബറിലും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് തുടരണമോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.