ലണ്ടനിൽ പഠനമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; ഓൺലൈൻ ഭക്ഷണ ഇടപാടുകൾ വഴി അന്വേഷണം പൂനെയിലെത്തി, ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം

ലണ്ടനിൽ പഠനമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; ഓൺലൈൻ ഭക്ഷണ ഇടപാടുകൾ വഴി അന്വേഷണം പൂനെയിലെത്തി, ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം

പൂനെ: ലണ്ടനിൽ എംബിഎ പഠിക്കുകയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച 34-കാരിയെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനി മുഗ്ധ ദേശ്മുഖിനെയാണ് ഗഹുൻജെയിലെ ലോഡാ ബെൽമോണ്ടോ താമസസമുച്ചയത്തിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകൾ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന വിവരം ഓൺലൈൻ ഭക്ഷണ വിതരണ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് പിതാവ് അറിഞ്ഞത്.


2025 ജൂലൈയിൽ എംബിഎ പഠനത്തിനായി യുകെയിലെത്തിയ മുഗ്ധ അവിടെ പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. കുടുംബവുമായി ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും പതിവായി ബന്ധപ്പെട്ടിരുന്നതിനാൽ ലണ്ടനിൽത്തന്നെയാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഒക്ടോബർ 24 മുതൽ ഫോണിൽ ലഭിക്കാതായതോടെ കുടുംബം അന്വേഷണം ആരംഭിച്ചു. ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി വിവരം ലഭിച്ചത്.

തുടർന്ന് പിതാവ് അവിനാശ് ദേശ്മുഖ് മകളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചു. ഒക്ടോബർ 8 മുതൽ 25 വരെ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകൾ കണ്ടെത്തി. ഇതോടെ മകൾ ഇന്ത്യയിലുണ്ടെന്ന സംശയം ശക്തമായി. സൊമാറ്റോയിലെ ഓർഡർ വിവരങ്ങൾ പരിശോധിച്ച പൊലീസിന് പൂനെയിലെ ഗഹുൻജെയിലുള്ള ഫ്ലാറ്റിന്റെ വിലാസം കണ്ടെത്താനായി.

പൊലീസ് ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പകരം താക്കോൽ ഉപയോഗിച്ച് അകത്തുകയറിയപ്പോഴാണ് മുഗ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിലിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നെങ്കിലും ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിലാണ് അവിടെ താമസം തുടങ്ങിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പൂനെയിൽ താമസിക്കുമ്പോൾ എംബിഎ വിദ്യാർഥികൾക്ക് ചില വിഷയങ്ങൾ ഓൺലൈനായി പഠിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

മുഗ്ധയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പുറമേ പരിക്കുകളുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുകെയിൽനിന്ന് മടങ്ങിയെത്തിയ വിവരം കുടുംബത്തിൽനിന്ന് മറച്ചുവെച്ചതിന്റെ കാരണവും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network