സ്വകാര്യ ആശുപത്രികളിൽ മരുന്നുകൾക്ക് വൻ വിലവർധന; പഠനത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ

സ്വകാര്യ ആശുപത്രികളിൽ മരുന്നുകൾക്ക് വൻ വിലവർധന; പഠനത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വൻതോതിൽ അധികവില ഈടാക്കുന്നതായി പഠനം. രാജ്യത്തെ അഞ്ച് പ്രധാന സ്വകാര്യ ആശുപത്രി ശൃംഖലകളെ കേന്ദ്രീകരിച്ച് ജൻ സ്വാസ്ഥ്യ അഭിയാനും (JSA) വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് ടു മെഡിസിൻസ് ആൻഡ് ട്രീറ്റ്മെന്റും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

32.80 രൂപ വിലയുള്ള പാരസെറ്റമോളിന് 408 രൂപ വരെ ഈടാക്കിയതായി പഠനം ചൂണ്ടിക്കാട്ടുന്നു. 118.50 രൂപ വിലയുള്ള ഡോക്സിസൈക്ക്ലിൻ ആന്റിബയോട്ടിക്കിന് 920 രൂപ വരെയും 715 രൂപ വിലയുള്ള കോളിസ്റ്റിമെതേറ്റ് സോഡിയത്തിന് 5,385 രൂപ വരെയും ഈടാക്കിയതായി റിപ്പോർട്ടിലുണ്ട്. 55 രൂപ വിലയുള്ള ഓക്സിജൻ മാസ്കിന് 310 മുതൽ 650 രൂപ വരെയും 175 രൂപ വിലയുള്ള പിപിഇ കിറ്റിന് 215 മുതൽ 800 രൂപ വരെയും ഈടാക്കിയതായും പഠനം പറയുന്നു.

മരുന്നുകൾക്ക് പുറമെ സിറിഞ്ച്, ഐവി സെറ്റ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾക്കും 200 മുതൽ 400 ശതമാനം വരെ അധികവില ഈടാക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. 2024–25 കാലയളവിൽ വിവിധ ചാർജുകൾ ഉൾപ്പെടുത്തി ഒരു കിടക്കയ്ക്ക് പ്രതിദിനം ശരാശരി 60,000 മുതൽ 78,000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും 2025–26ൽ ഇത് 78,000 രൂപ വരെയെത്തിയെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ഗുരുതര രോഗങ്ങൾക്കുപോലും ചികിത്സ നൽകുന്ന സിഎംസി വെല്ലൂർ പോലുള്ള സ്ഥാപനങ്ങളിൽ ചികിത്സച്ചെലവ് ഉൾപ്പെടെ ഒരു കിടക്കയ്ക്ക് ഏകദേശം 28,781 രൂപ മാത്രമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network