ദുബായ്: സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ഭീഷണി ഉയർന്നത്.
അതേസമയം, യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മോക്ക തിരിച്ചുപിടിച്ചതായി സൗദി പിന്തുണയുള്ള സഖ്യസേന അറിയിച്ചു. ഏകദേശം ഒരു മാസം മുമ്പാണ് മോക്ക ഹൂതികളുടെ നിയന്ത്രണത്തിലായതെന്നാണ് റിപ്പോർട്ട്. മോക്കയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ ചെങ്കടലിലെ ബാബുൽ മൻദബ് കടലിടുക്കിലേക്കുള്ള സൈനിക മുന്നേറ്റത്തിനും സൗദി സഖ്യസേന പ്രാധാന്യം നൽകുന്നതായാണ് വിവരം.
2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കവും തുടരുകയാണ്. യെമൻ സേനയ്ക്ക് സൗദിയുടെ യുദ്ധവിമാനങ്ങൾ പിന്തുണ നൽകുന്നതായി യെമൻ ഭരണകൂടം അറിയിച്ചു.
ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടത്തിയതായി യെമൻ സർക്കാർ അവകാശപ്പെട്ടു. പീരങ്കി, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ വിതരണ പാതകൾ, കമാൻഡ് കേന്ദ്രങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.