ശബരിമലയിൽ 400 മുറികൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

ശബരിമലയിൽ 400 മുറികൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.


നിലവിൽ 190 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്നത്. ഇതാണ് ഇനി 400 ആയി ഉയർത്തുന്നത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ 10 മുറികളും ഇനി ഓൺലൈൻ ബുക്കിങ്ങിന് ലഭ്യമാകും.

www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് ഒക്ടോബർ 7ന് രാവിലെ 7 മണിക്ക് ആരംഭിക്കും.

വെബ്സൈറ്റിലെ തിരക്ക് കാരണം ബുക്കിങ് പൂർത്തിയാകാതെ പണം അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ആയാൽ രേഖകൾ സഹിതം onlinerectdb@gmail.com എന്ന വിലാസത്തിൽ പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network