ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ; കലാശപ്പോരിൽ പാകിസ്താൻ എതിരാളികൾ

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ; കലാശപ്പോരിൽ പാകിസ്താൻ എതിരാളികൾ

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ 124 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ നിര 45 റൺസിന് പുറത്തായി. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.


ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബൂമ്ര തുടക്കമിട്ടു. രണ്ടാം ഓവറിൽ ലങ്കൻ ബാറ്റർ ലസിത് റണ്ണൗട്ടായി. നാലാം ഓവറിൽ അക്ഷർ പട്ടേലും രണ്ട് വിക്കറ്റെടുത്തതോടെ ലങ്ക പരുങ്ങലിലായി. നാല് ഓവറിൽ 18 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായ ലങ്കൻ നിരയിൽ സിനെത് ജയവർധന, ലസിത്, സോഹൻ, അഷൻ ബണ്ഡാര എന്നിവർ ഡക്കായാണ് മടങ്ങിയത്. ജസ്പ്രീത് ബൂമ്ര, അക്ഷർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ചാമിക കരുണരത്നെ (4), വനുജ സഹൻ (1), തരിന്ദു രത്നായകെ (5) എന്നിവർ കൂടി മടങ്ങിയതോടെ ലങ്കൻ ഇന്നിങ്സ് 45 റൺസിൽ അവസാനിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് എടുത്തത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (46 പന്തിൽ പുറത്താവാതെ 80 റൺസ്) ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് ശർമ (7), സഞ്ജു (7) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 24-2 എന്ന നിലയിലായി. തുടർന്ന് ഓപ്പണർ വൈഭവ് സൂര്യവംശി (21 പന്തിൽ 38 റൺസ്) സ്കോർ ഉയർത്തിയ ശേഷമാണ് ഇഷാൻ കിഷൻ ഇന്നിങ്സ് ഏറ്റെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !