കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്നു ആരംഭിക്കുന്ന കടൽ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് വൻ തോതിൽ ലഹരിവസ്തുക്കൾ ഒഴുകുന്നത് രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളടങ്ങുന്ന 'ഗോൾഡൻ ക്രസന്റ്' മേഖല കേന്ദ്രീകരിച്ചാണ് ഈ വ്യാപാർ ശൃംഖല പ്രവർത്തിക്കുന്നത്. പാകിസ്താനിലെ മക്രാൻ, ഇറാനിലെ ചബഹാർ തുറമുഖങ്ങൾ വഴി അറബിക്കടലിലൂടെയും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും കടത്തുന്നതിനാലാണ് ഈ പാതയെ 'ഡെത്ത് ക്രസന്റ്' എന്ന് വിളിക്കുന്നത്.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാജി സലീം നെറ്റ്‌വർക്കാണ് ഇതിന്റെ മുഖ്യ സൂത്രധാരർ. ഇന്ത്യയിലെത്തുന്ന ലഹരിമരുന്നിന്റെ 70 ശതമാനവും ഈ സംഘമാണ് നിയന്ത്രിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെയും ദാവൂദ് ഇബ്രാഹിമിന്റെയും പിന്തുണ ഇവർക്കുണ്ടെന്ന് കരുതപ്പെടുന്നു.
ഇന്ത്യൻ നാവികസേന, എൻ.സി.ബി, കോസ്റ്റ് ഗാർഡ് എന്നിവരുടെ സംയുക്ത പരിശോധനകളിൽ ഇതിനകം 3,500 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. 2023 മേയിൽ കേരള തീരത്ത് 'മദർ ഷിപ്പിൽ' നിന്ന് പിടികൂടിയ 12,000 കോടി രൂപയുടെ മെത്താംഫെറ്റമിനും, 2022-ൽ പിടിച്ചെടുത്ത 200 കിലോ ഹെറോയിനും ഇതിൽ പ്രധാനപ്പെട്ടവയാണ്. അന്താരാഷ്ട്ര സമുദ്രപാതയോട് ചേർന്ന് കിടക്കുന്നതിനാൽ കൊച്ചി തീരം ഈ ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.