കൊൽക്കത്ത: ദുർഗാപൂജയ്ക്കിടെ കൊൽക്കത്തയിലെ ചോർബാഗാൻ സർവജനീൻ പന്തലിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 19 ആയി. 35ഓളം പേർക്ക് പരിക്കേറ്റതായാണ് ഞായറാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച രാത്രി ഏഴിനും എട്ടിനും ഇടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് ആളുകൾ പന്തലിലേക്ക് കൂട്ടത്തോടെ കയറിയതോടെ തിരക്ക് നിയന്ത്രണം വിട്ടുവെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ പുറത്തേക്കുള്ള കവാടത്തിന്റെ ഒരു ഭാഗം തകർന്നതോടെ പരിഭ്രാന്തി വർധിക്കുകയും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഓടുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാർ 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ഇടക്കാല ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.