നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം: തീ‍ര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേര്‍ക്ക് ദാരുണാന്ത്യം,

നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം: തീ‍ര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേര്‍ക്ക് ദാരുണാന്ത്യം,

 ഗ്വാളിയാ‌ർ: മധ്യപ്രദേശില്‍ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം. ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

രണ്ട് പൊലീസുകാരടക്കം 29 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെ ഉള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.

 അപകടത്തില്‍ ക്ഷേത്രത്തിൻ്റെ ഗേറ്റും ചുറ്റുമതിലും തകർന്നു. ഉടൻതന്നെ ആംബുലൻസ് അടക്കം എത്തിച്ച്‌ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു

.ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള മേഖലയിലൂടെ ആണ് ട്രക്ക് കടന്നുവന്നതെന്നും അപകടത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് പരിക്കേറ്റുവെന്നും ഗ്വാളിയാർ എസ്‌എസ്പി ധർമ്മവീർ സിങ് പറഞ്ഞു. പരിക്കുകളോടെ 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇതില്‍ 12 പേർ മരണപ്പെട്ടുവെന്നും എസ്‌എസ്പി അറിയിച്ചു. ആറോളം പേരുടെ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു. ബാരിക്കേഡുകളും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പൊലീസ് ചെക്ക് പോയ്ൻ്റും മറികടന്ന് ട്രക്ക് എത്തിയതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ജില്ലാ കളക്ട‍ർ നിർദേശം നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network