ദുരഭിമാനക്കൊല: സഹോദരിയുടെ മുറിയില്‍ നാട്ടുകാരനായ യുവാവ്, സഹോദരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി സഹോദരൻ;

ദുരഭിമാനക്കൊല: സഹോദരിയുടെ മുറിയില്‍ നാട്ടുകാരനായ യുവാവ്, സഹോദരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി സഹോദരൻ;

 ലഖ്നൗ: സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ സഹാറൻപുർ ലഖനോർ ഗ്രാമത്തിലെ ആശിഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിയായ കോമളി(27)നെയാണ് ആശിഷ് കുമാർ ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. വില്ലേജ് അസിസ്റ്റന്റായി ജോലിചെയ്യുന്ന സഹോദരിയുടെ മുറിയില്‍ പുലർച്ചെ മറ്റൊരു യുവാവിനെ കണ്ടതാണ് കൊലപാതകത്തിന് കാരണം. 

പുലർച്ചെ മൂന്നരയോടെയാണ് ഗ്രാമത്തിലെ ഒരു യുവാവിനെ പ്രതി സഹോദരിക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടത്. ആശിഷിനെ കണ്ടതോടെ യുവാവ് ഇറങ്ങിയോടി. തുടർന്ന് യുവാവ് വീട്ടില്‍ വന്നതിനെച്ചൊല്ലി ആശിഷ് സഹോദരിയുമായി വഴക്കിട്ടു.

 ഇതിനുപിന്നാലെയാണ് സഹോദരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സഹോദരിയെ കാണാൻ യുവാവ് വീട്ടിലെത്തിയത് പുറത്തറിഞ്ഞാല്‍ തനിക്കും കുടുംബത്തിനും നാണക്കേടാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network