പോലീസ് അതിക്രമം: ആഭ്യന്തരമന്ത്രിക്ക് എസ്.എഫ്.ഐ പരാതി നൽകി

പോലീസ് അതിക്രമം: ആഭ്യന്തരമന്ത്രിക്ക് എസ്.എഫ്.ഐ പരാതി നൽകി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ പോലീസ് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്.എഫ്.ഐ പരാതി നൽകി. മുൻമന്ത്രി വി. ശിവൻകുട്ടിയോടൊപ്പമാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ മന്ത്രിയെ കാണാനെത്തിയത്. 


ആരോഗ്യപ്രശ്നങ്ങൾ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ടാണ് ഇവർ പരാതി കൈമാറിയത്.

കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയചായ്‌വും നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിലെത്തിയ പോലീസുകാർ എസ്.എഫ്.ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിയോടൊപ്പം മന്ത്രിക്ക് കൈമാറി. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് നടപടിയുണ്ടായതെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും എസ്.എഫ്.ഐ പരാതിയിൽ ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !